Skip to main content

എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ ആക്രമിച്ച സംഭവം: ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മന്ത്രി വി. അബ്ദുറഹിമാൻ 

 

ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം നടന്നുവരികയാണെന്ന് റെയിൽവേയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായി മന്ത്രി. 

അന്വേഷണം നടത്തി റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ഉണ്ടാവൂ. സംസ്ഥാനത്തിന്റെ ഭാ​ഗത്തു നിന്ന് കേന്ദ്ര അന്വേഷണ സംഘത്തിന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേ​ഹം പറഞ്ഞു. മരണപ്പെ‌ട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകി. ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ മെഡിക്കൽകോളേജ് അധികൃതരോടും ഡോക്ടർമാരോടും മന്ത്രി ചോദിച്ചറിഞ്ഞു.

date