Skip to main content

തൊഴിലുറപ്പ് പദ്ധതി: മികച്ച നേട്ടവുമായി മണിയൂർ ഗ്രാമപഞ്ചായത്ത്

 

തൊഴിലുറപ്പ് പദ്ധതിയിൽ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതൽ തൊഴില്‍ ദിനങ്ങള്‍ നല്‍കി മണിയൂര്‍ ഗ്രാമ പഞ്ചായത്ത്.  2229 കുടുംബങ്ങൾക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയാണ് ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് ഏഴാം സ്ഥാനവും കരസ്ഥമാക്കിയത്. കൂടാതെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശിക ഉള്‍പ്പടെ15.68 കോടി രൂപ ചെലവഴിച്ച് 3911 കുടുംബങ്ങൾക്ക് 302098 തൊഴില്‍ ദിനങ്ങള്‍ നല്‍കി. തൊഴില്‍ ദിനം നല്‍കിയതില്‍ ജില്ലയില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചെരണ്ടത്തൂർ ചിറയിൽ കയർഭൂവസ്ത്രം വിരിക്കല്‍ ,തരിശുഭൂമി വികസന പ്രവർത്തനങ്ങൾ, വനവത്ക്കരണ പ്രവർത്തികൾ, ഗ്രാമീണ റോഡുകൾ, തീറ്റപുൽകൃഷിക്ക് നിലമൊരുക്കൽ, കമ്പോസ്റ്റ് പിറ്റുകൾ, സോക്ക് പീറ്റുകൾ,  തുടങ്ങിയവയുടെ നിർമ്മാണം ഉൾപ്പെടെ വൈവിധ്യങ്ങളായ പദ്ധതികളാണ് ഈ വർഷം മണിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്.

date