Skip to main content

വന്യമൃഗങ്ങളുടെ ആക്രമണം; ഏഴ് അപേക്ഷകളില്‍ 4,10,000 രൂപ മന്ത്രി വിതരണം ചെയ്തു

കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വന സൗഹൃദ സദസ്സില്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തീര്‍പ്പാക്കിയ 11 നഷ്ടപരിഹാര അപേക്ഷകളില്‍ ഏഴെണ്ണത്തിനായി 4,10,000 രൂപ വിതരണം ചെയ്തു. തീര്‍പ്പാക്കിയ 10 നിരാക്ഷേപ പത്രത്തില്‍ ആറെണ്ണവും മരമില്ലുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ രണ്ട് ലൈസന്‍സും മന്ത്രി വിതരണം ചെയ്തു. പൊതുജനങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച കൗണ്ടര്‍ വഴി നേരിട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ സമയ പരിധിക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2021 മാര്‍ച്ച് വരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായും തീര്‍ക്കുകയും 2023 മാര്‍ച്ച് വരെ തീര്‍പ്പാക്കാനുള്ള ഫണ്ട് അലോട്ട്മെന്റ് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

ചടങ്ങില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധക്ഷനായി. എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, പതിനഞ്ചോളം പഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ജയപ്രകാശ്,  അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്.ദീപ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജീവന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത്കെ.രാമന്‍, സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. പഞ്ചായത്ത് പ്രതിനിധികള്‍ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദീപ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയും പറഞ്ഞു.

 

date