Skip to main content

സൗരോര്‍ജ്ജ വേലി പദ്ധതി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ആന പ്രതിരോധപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആന പ്രതിരോധ പദ്ധതി. സൗരോര്‍ജ വൈദ്യുതി വേലിയുടെ നിര്‍മ്മാണത്തിനായി വനംവകുപ്പ് നിര്‍മ്മാണ കരാര്‍ നല്‍കിയ പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ വേലിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ പോലീസ്  കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എംഡിയുമായി മന്ത്രി ബന്ധപ്പെട്ടു. ഈ മാസം 12ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരും. എം.രാജഗോപാലന്‍ എംഎല്‍എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കുറ്റിക്കോല്‍, ബേഡഡുക്ക,  മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഫോറസ്റ്റ്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജയപ്രസാദ്, അഡീഷണല്‍ പ്രിന്‍സില്‍പ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി.കൃഷ്ണ, നോര്‍ത്തേണ്‍ സര്‍ക്കിള്‍ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ.് ദീപ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date