Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 സിവില്‍ സര്‍വീസ് പരിശീലന ഓറിയേന്റഷന്‍ ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,  കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കാഞ്ഞങ്ങാട് സബ് സെന്ററുമായി സഹകരിച്ച്  പരിശീലന ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി സബ് സെന്ററില്‍ നടന്ന ഓറിയന്റേഷന്‍ ക്ലാസില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ  മുപ്പതോളം  ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. രണ്ട് മണിക്കൂര്‍ നീണ്ട ക്ലാസിന് കെ.ദര്‍വീഷ്, കെ.എം. ഫിറോഷ്, കെ.വി.ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date