Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ഷോപ്

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് കൂടുതല്‍ അറിവ് നേടാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലെപ്മെന്റ് (കീഡ്) മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ഷോപ് (റെസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11  മുതല്‍ 13  വരെ കളമശ്ശേരിയില്‍ ഉള്ള കീഡ്  ക്യാമ്പസില്‍ പരിശീലനം നടക്കും. സോഷ്യല്‍ മീഡിയ അഡ്വൈര്‍ടൈസ്മെന്റ്,  മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ , സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, വെബ് സൈറ്റ്മാനേജ്മെന്റ്  തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. സെര്‍റ്റിഫിക്കേഷന്‍ , ഭക്ഷണം , താമസം, ജിഎസ്ടി  ഉള്‍പ്പടെ  2,950   രൂപ ആണ് ഈ  മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ല്‍ ഏപ്രില്‍ ഏഴിനു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :  0484 2532890/ 2550322.
 

date