Skip to main content

മായന്നൂർ കാവ് താലപ്പൊലി വെടിക്കെട്ടിന് അനുമതി നിരസിച്ചു

തലപ്പിള്ളി താലൂക്കിൽ മായന്നൂർ വില്ലേജിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ (മായന്നൂർ കാവ്) താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 7ന് നടത്താനിരുന്ന വെടിക്കെട്ട് പ്രദർശനത്തിന് കൊണ്ടാഴി ദേശം താലപ്പൊലി കമ്മിറ്റി, മായന്നൂർ ദേശം താലപ്പൊലി കമ്മിറ്റി എന്നിവ സമർപ്പിച്ച അപേക്ഷ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നിരസിച്ചു. ലൈസൻസികൾ മതിയായ രേഖകൾ ഹാജരാക്കാത്തതിനാലാണ് അനുമതി നിരസിച്ചത്.

date