Skip to main content

വടക്കാഞ്ചേരിയിൽ ഡീ വാട്ടേർഡ് കംപോസ്റ്റിംഗ് സിസ്റ്റം വരുന്നു

കമ്യൂണിറ്റി തലത്തിലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകളുടെ മലിനജലം (ലീച്ചറ്റ്), ദുർഗന്ധം, ഈച്ച മുതലായ പ്രാണികളുടെ ശല്യം മുതലായ പ്രശ്നങ്ങൾക്ക് പരിഹാരമായി കുറഞ്ഞ സ്ഥലത്ത് കൂടുതൽ അളവിൽ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയുന്ന ഡീ വാട്ടേർഡ് കംപോസ്റ്റിംഗ് സിസ്റ്റം വടക്കാഞ്ചേരി നഗരസഭയിൽ പ്രവർത്തനം ആരംഭിക്കുന്നു.

സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭയിൽ വിൻഡ്രോ കംപോസ്റ്റ്, ബയോഗ്യാസ്, ഒ ഡബ്ല്യു സി സാങ്കേതിക വിദ്യകളുടെ ഘടകങ്ങൾ സംയോജിപ്പിച്ച് രൂപപ്പെടുത്തിയ ഡീവാട്ടേർഡ് കംപോസ്റ്റിംഗ് സിസ്റ്റം സ്ഥാപിച്ചത്. പ്രതിദിനം 3-5 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ളാൻറിൻറെ ഉത്ഘാടനം ഏപ്രിൽ 6 ന് രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

 സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അദ്ധ്യക്ഷത വഹിക്കും. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബാലഭാസ്കരൻ കെ .ടി മുഖ്യാതിഥിയാകും.

date