Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിയവര്‍ ജൂണ്‍ 30-നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ അക്ഷയകേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്ന അംഗങ്ങള്‍ക്ക് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കൂ. ഫോണ്‍: 0477 2241455

date