Skip to main content

ഐസിഫോസ് സമ്മർ സ്‌കൂൾ മൂന്നാം പതിപ്പ് മെയ് എട്ട് മുതൽ 20 വരെ

സംസ്ഥാന സർക്കാരിന് കീഴിലെ ഐടി സ്ഥാപനമായ ഐസിഫോസിൽ സമ്മർ സ്‌കൂൾ 2023” സംഘടിപ്പിക്കുന്നു. എൻഎൽപി ആപ്ലിക്കേഷൻസ്” ൽ സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെ മെയ് എട്ട് മുതൽ 20 വരെയാണ് സഹവാസ ക്യാമ്പ്. ഗവേഷകരും അധ്യാപകരും ഐടി പ്രൊഫഷണലുകളുമായി 180 പേർ മുമ്പ് സംഘടിപ്പിച്ച സമ്മർ-വിന്റർ സ്‌കൂളുകളിൽ പരിശീലനം നേടിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലും മറ്റുമുള്ള ഭാഷാ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യമുള്ളവരെയും ഗവേഷകരെയും പങ്കെടുപ്പിച്ച് ഗവേഷണത്തിന് കുതിപ്പേകാനും പരിശീലനം നേടിയവരുടെ ശൃംഖല സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പ്രായോഗികവും സൈദ്ധാന്തികവുമായ വശങ്ങൾ ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെൻഡർ ആൻഡ് ടെക്നോളജി പദ്ധതിയുടെ ഭാഗമായി 50 ശതമാനം സ്ത്രീകളെ പങ്കെടുപ്പിക്കും. സമ്മർ സ്സൂളിന്റെ  മൂന്നാമത് പതിപ്പാണ് മെയ് മാസത്തിൽ നടത്തുന്നത്. ക്യാമ്പിൽ പങ്കെടുക്കാനായി http://schools.icfoss.in/events വഴി അപേക്ഷിക്കാം. അവസാന തീയതി മെയ് ഒന്ന്. വിശദവിവരങ്ങൾ htttps://schools.icfoss.org യിൽ ലഭിക്കും. ഫോൺ: +91 7356610110, +91 912700012/13, +91 4712413013, +91 9400225962.

പി.എൻ.എക്‌സ്. 1638/2023

date