Skip to main content

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ട്രെയിനിങ് പ്രോഗ്രാം

തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന ബോഷ് റെക്സറോത്ത് - സി.ഇ.ടി സെന്റർ ഓഫ് എക്സലൻസ് ഇൻ ഓട്ടോമേഷൻ ടെക്നോളജീസിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ട്രെയിനിങ് പ്രോഗ്രാമുകൾ നടത്തുന്നു. മേയിൽ ആരംഭിക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിങ് പ്രോഗ്രാമിന് 1,800 രൂപയാണ് ഫീസ്. താത്പര്യമുള്ളവർക്ക് സി.ഇ.ടി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഓൺലൈനായി ഫീസടച്ച് രജിസ്റ്റർ ചെയ്യാം. എൻജിനിയറിങ്, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447343160.

പി.എൻ.എക്‌സ്. 1639/2023

 

date