Skip to main content

വിവിധ തസ്തികകളിലേക്ക് അഭിമുഖം

എംപ്ലോയബിലിറ്റി സെന്റര്‍ വഴി സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. വാര്‍ഡ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മെക്കാനിക്ക് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. 

വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 35 വയസില്‍ താഴെ പ്രായവും എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. 30 വയസില്‍ താഴെ പ്രായവും പ്ലസ്ടു യോഗ്യതയുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനിക്ക് സ്തികയിലേക്ക് 30 വയസില്‍ താഴെ പ്രായവും പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. 

യോഗ്യരായവര്‍ ബയോഡാറ്റയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഏപ്രില്‍ അഞ്ചിന്് രാവിലെ 10-ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 04772230624, 8304057735.

date