Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷപരിപാടികളുടെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എല്‍ഇഡി വീഡിയോവാള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ (പ്രതിദിന നിരക്കില്‍) യോഗ്യരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. 
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത, സീല്‍ ചെയ്ത ക്വട്ടേഷന്‍ 2023 ഏപ്രില്‍ 26 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കുന്നതാണ്. പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തണം. കവറിനു പുറത്ത് ''എന്റെ കേരളം പ്രദര്‍ശന - വിപണന മേള  2023  വീഡിയോ വാള്‍ ക്വട്ടേഷന്‍'' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി-7 ക്വാര്‍ട്ടേഴ്സ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍. ഫോണ്‍- 0487 2360644.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷപരിപാടികളുടെ എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ യോഗ്യരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  താഴെ നല്‍കിയിരിക്കുന്ന അളവുകളിലുള്ള പരസ്യ  ബോര്‍ഡുകളുടെ പ്രിന്റിംഗ് ചാര്‍ജ്, മെറ്റീരിയല്‍ ചാര്‍ജ്, ഫിക്‌സിംഗ് ചാര്‍ജ് ഉള്‍പ്പെടെയായിരിക്കണം ക്വട്ടേഷന്‍ ക്വോട്ട് ചെയ്യേണ്ടത്. 10 x 8, 8 x 4, 6 x 4 ബോര്‍ഡുകളും 8 x 3, 6 x 3 - T ബോര്‍ഡുകളും എന്നീ ച. അ. അളവുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കണം.
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത, സീല്‍ ചെയ്ത ക്വട്ടേഷന്‍ 2023 ഏപ്രില്‍ 28 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. പൂര്‍ണ മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തണം. കവറിനു പുറത്ത് ''എന്റെ കേരളം പ്രദര്‍ശന - വിപണന മേള  2023  പരസ്യബോര്‍ഡ് ക്വട്ടേഷന്‍'' എന്ന് രേഖപ്പെടുത്തണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സി-7 ക്വാര്‍ട്ടേഴ്സ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍. ഫോണ്‍- 0487 2360644.

 

date