Skip to main content

ഉത്സവമേഖല

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 14, 15, 16 തീയതികളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ-പരിസര മലിനീകരണം എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. അനധികൃത മദ്യവിലപ്പന, ലഹരി വസ്തുക്കളുടെ വിതരണം എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.

date