Skip to main content

കുടുംബശ്രീ: ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുറച്ചു

കുടുംബശ്രീയിലെ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക ഈ വര്‍ഷം മുതല്‍ 345 രൂപയില്‍ നിന്ന് 174 രൂപയായി കുറച്ചു. ഏപ്രില്‍ 20 വരെ പോളിസിയില്‍ ചേരാം.

ഒരു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. 18-50 വയസ്സിനിടയിലുള്ള അംഗങ്ങള്‍ മരിച്ചാല്‍ ഒരു ലക്ഷവും 51-60 നിടയില്‍ മരണം സംഭവിച്ചാല്‍ 45,000 രൂപയും ലഭിക്കും. 61 മുതല്‍ 70 വയസ്സിനിടയിലുള്ള മരണങ്ങള്‍ക്ക് 15,000 രൂപ ലഭിക്കും. 71-74 വയസ് വരെ 10,000 രൂപയാണ്. അപകട മരണം/ അപകടത്തിലുണ്ടാവുന്ന സ്ഥിര അംഗപരിമിതി എന്നിവയ്ക്ക് 25,000 രൂപ അധികം ലഭിക്കും.  

ഇന്‍ഷ്വറന്‍സില്‍ ചേരുന്നത്‌വഴി അയല്‍ക്കൂട്ടത്തിലെ ഒരു അംഗത്തിനുണ്ടാകുന്ന അപായം വായ്പാ തിരിച്ചടവിനെ ബാധിക്കാതിരിക്കാനും അംഗത്തിന്റെ കുടുംബത്തിനുണ്ടാകുന്ന ബാധ്യത കുറയ്ക്കാനും സാധിക്കും. എല്ലാ കുടുംബശ്രീ അംഗങ്ങളും പദ്ധതിയില്‍ അംഗങ്ങളാകണമെന്ന് ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.

date