Skip to main content

തീരസദസ് പരാതി പരിഹാര അദാലത്ത് ഏപ്രില്‍ 27 മുതല്‍ 30 വരെ

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പ്രശ്‌നങ്ങള്‍ നേരില്‍ മനസിലാക്കി പരിഹാരനടപടികള്‍ സ്വീകരിക്കുന്നതിനും ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി തീരദേശ മണ്ഡലങ്ങളിലാണ് ഏപ്രില്‍ 27 മുതല്‍ 30 വരെ തീരസദസ് പരാതി പരിഹാര അദാലത്ത് നടക്കുക. തീരസദസ്സിലേക്കുള്ള മത്സ്യതൊഴിലാളികളുടെ പരാതികളും അപേക്ഷകളും www.fisheries.kerala.gov.in ല്‍ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ 15. പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് പരവൂര്‍ മുനിസിപ്പാലിറ്റില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്.

date