Skip to main content

കരുതല്‍' പദ്ധതി: പറവകള്‍ക്ക് കുടിവെള്ളത്തട്ടൊരുക്കി കെ.എസ്.ആര്‍.ടി.സി

 

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വനം വന്യജീവി വകുപ്പ്, കാട്ടുതീ പ്രതിരോധ വാട്ട്‌സ്ആപ് കൂട്ടായ്മ, പാലക്കാട് ട്രോമാകെയര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി. പാലക്കാട് ഡിപ്പോ പരിസരങ്ങളില്‍ പറവകള്‍ക്കായി കുടിവെള്ളത്തട്ടുകള്‍ സ്ഥാപിച്ചു. വനം വന്യജീവി ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. പാലക്കാട് സോഷ്യല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസര്‍ ജയകുമാര്‍ അധ്യക്ഷനായി. ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിജയശങ്കര്‍, കരുതല്‍ പ്രൊജക്ട് ഹെഡ് ഉണ്ണി വരദം, കാട്ടുതീ പ്രതിരോധ വാട്ടസ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരായ സേതുമാധവന്‍, സജിത് മുതലമട, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മനോജ്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.

date