Skip to main content

ഗതാഗത നിയന്ത്രണം

 

മങ്കര കാളികാവ് ഉത്രം വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ അഞ്ചിന് മങ്കര-കോട്ടായി റൂട്ടില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മങ്കര പോലീസ് അറിയിച്ചു. മങ്കര ഭാഗത്തുനിന്നും കോട്ടായി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറളി ചന്തപ്പുര-ഓടനൂര്‍ വഴി പോകണം. കോട്ടായിയില്‍നിന്നും മങ്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വാവുള്ള്യാല്‍-ഓടനൂര്‍-പറളി ചന്തപ്പുര വഴി തിരിഞ്ഞു പോകണമെന്നും പോലീസ് അറിയിച്ചു. ഫോണ്‍: 0491 2872222.

date