Skip to main content

സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫര്‍ നിയമനം

 

കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ആശുപത്രി നിര്‍വഹണ സമിതിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ്, റേഡിയോഗ്രാഫര്‍ നിയമനം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ അഞ്ചിന് ഉച്ചക്ക് 2.30ന്  ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. സ്റ്റാഫ് നേഴ്‌സിന്    ജി.എന്‍.എം/ബി.എസ്.സി. നേഴ്‌സിങ്, കേരള നേഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  പ്രായം 18 നും 36 നും മധ്യേ. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ദിവസവേതനം 700 രൂപ. റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഡി.ആര്‍.ടി/എം.ആര്‍.ടിയും കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനും വേണം. പ്രായം 18 നും 36 നും മധ്യേ. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 600 രൂപയാണ് ദിവസവേതനം. രണ്ട് തസ്തികകളിലേക്കും 179 ദിവസത്തേക്കാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 8129543698, 9446031336 ലോ ബന്ധപ്പെടണം.

date