Skip to main content

പെന്‍ഷന്‍: മസ്റ്ററിങ് പൂര്‍ത്തിയാക്കണം

 

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ (മുമ്പ് മസ്റ്ററിങ് നടത്തിയവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഗുണഭോക്താക്കളും) തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. മസ്റ്ററിങ് പരാജയപെട്ടാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിങ് പൂര്‍ത്തീകരിക്കണം. കൂടാതെ 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടുമുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ  പെന്‍ഷന്‍ അനുവദിക്കപെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണം. അക്ഷയകേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ വിവരം അക്ഷയകേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയകേന്ദ്രം പ്രതിനിധി ഇവരുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873.

date