Skip to main content

പെന്‍ഷന്‍: 30 നകം മസ്റ്ററിങ് നടത്തണം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ 30 നകം അക്ഷയകേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. അല്ലാത്തപക്ഷം മസ്റ്ററിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ പെന്‍ഷന്‍ തുടര്‍ന്ന് അനുവദിക്കപ്പെടൂവെന്നും ജില്ലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0491 2547437.

date