Skip to main content
ഫോട്ടോ-അട്ടപ്പാടി ഗോത്ര കലാമണ്ഡലം ടീമിന്റെ കലാപരിപാടി അവതരണത്തില്‍നിന്ന്

എന്റെ കേരളം പ്രദര്‍ശന വിപണന മേള; റിപ്പബ്ലിക് ദിന പരേഡില്‍ പ്ലോട്ട് അവതരിപ്പിച്ച സംഘത്തിന്റെ പ്രചാരണം പ്രചാരണം ഇന്ന് തുടങ്ങും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്ര കലാമണ്ഡലം സംഘം. ഇന്ന് (ഏപ്രില്‍ നാല്) മുതല്‍ ഒന്‍പത് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ഡലാടിസ്ഥാനത്തില്‍ വാഹന പ്രചാരണം നടത്തും. ഇന്ന് രാവിലെ 10.30 ന് സിവില്‍ സ്‌റ്റേഷനില്‍ നിന്നും പ്രചാരണം ആരംഭിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വാഹന പ്രചാരണം കോട്ടമൈതാനം, ചന്ദ്രനഗര്‍, കുഴല്‍മന്ദം, കോട്ടായി, മാത്തൂര്‍, എരിമയൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്ലോട്ട് അവതരിപ്പിച്ച സംഘമാണ് എന്റെ കേരളത്തിന്റെ പ്രചാരണത്തിനായി രംഗത്തെത്തുന്നത്. എട്ട് പേരടങ്ങുന്ന സംഘം അട്ടപ്പാടിയുടെ പരമ്പരാഗത ഗാനങ്ങളാണ് അവതരിപ്പിക്കുക. ഇരുള സമുദായത്തിന്റെ ഗോത്രഭാഷയില്‍ പരമ്പരാഗത വേഷങ്ങള്‍ ധരിച്ചാണ് അവതരണം. കൃഷി, വിളവെടുപ്പ്, സംസ്‌കാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ തനത് വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് അവതരിപ്പിക്കുക. ബി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനുപ്രശോഭിനി, പുഷ്പ, വിജയ, മുരുഗന്‍, സുബ്രഹ്മണ്യന്‍, കെ. മുരുഗന്‍, ലക്ഷ്മണന്‍ എന്നിവരാണ് ഉള്ളത്.
കൂടാതെ ആര്‍.എന്‍ ആര്‍ട്‌സ് ഹബ്ബിലെ കലാകാരന്മാരായ നവീന്‍ പാലക്കാട്, രതീഷ് കലാഭവന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റും പാട്ടുകളും ഗോത്ര സംഘത്തോടൊപ്പം കോര്‍ത്തിണക്കിയാകും അവതരണം. ഗോത്ര സംഘത്തിന്റെ അവതരണത്തോടൊപ്പം കോര്‍ത്തിണക്കി ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ആര്‍.എന്‍ ആര്‍ട്‌സ് ഹബ് സംഘത്തിന്റെ അവതരണം.
 

date