Skip to main content

പെന്‍ഷന്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണം

 

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ടു മുമ്പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമെ പെന്‍ഷന്‍ അനുവദിക്കു. മസ്റ്ററിങ് പൂര്‍ത്തിയാകാത്തവര്‍ക്ക് എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ മസ്റ്ററിങ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെന്‍ഷന്‍ മാത്രമെ ലഭിക്കു. മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505358.

date