Skip to main content

വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളെജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

 

വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളെജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം. ഏപ്രില്‍ 11 ന് രാവിലെ ഒന്‍പത് മുതല്‍ കോളജെില്‍ ഇന്റര്‍വ്യൂ നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി. കമ്പ്യുട്ടര്‍ സയന്‍സ്/എം.സി.എ, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി അഥവാ ഫസ്റ്റ് ക്ലാസ് എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. രാവിലെ ഒന്‍പതിനാണ് ഇന്റര്‍വ്യൂ. കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ്/അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ. എന്നിവയാണ് യോഗ്യത. രാവിലെ 11.30 നാണ് ഇന്റര്‍വ്യൂ. അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി ഇലക്ട്രോണിക്‌സ്, യു.ജി.സി. നെറ്റ്/ പി.എച്ച്.ഡി അഥവാ ഫസ്റ്റ് ക്ലാസ് എം.ടെക് ഇലക്ട്രോണിക്‌സ് എന്നിവയാണ് യോഗ്യത. ഉച്ചയ്ക്ക് ഒന്നിനാണ് ഇന്റര്‍വ്യൂ. ഡെമോണ്‍സ്ട്രേറ്റര്‍/വര്‍ക്‌ഷോപ്പ് ഇന്‍ സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്) തസ്തികയ്ക്ക് ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ/ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക് സയന്‍സ് എന്നിവയാണ് യോഗ്യത വൈകിട്ട് മൂന്നിനാണ് ഇന്റര്‍വ്യൂ. അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. ഉച്ചയ്ക്ക് 12 നാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകര്‍പ്പുകളും സഹിതം നേരിട്ടെത്തണം. യു.ജി.സി നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04922-255061, 8547005042.
 

date