Skip to main content

മുഖഛായ മാറാനൊരുങ്ങി ബാലുശ്ശേരി താലൂക്ക് ആശുപത്രി

 

പുതിയ കെട്ടിടത്തിനുള്ള ടെണ്ടർ നടപടി  പൂർത്തിയായി

ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറാനൊരുങ്ങുന്നു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ടെണ്ടർ നടപടി പൂർത്തിയായി. 23.20 കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കിഫ്ബി  അനുവദിച്ചിരിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തികൾ പൂർത്തിയായിക്കഴിഞ്ഞു.

ബേസ്മെന്റ് ഫ്ലോറിൽ കാർ പാർക്കിംഗ്, ഇലക്ട്രിക്കൽ റൂം, ഫയർ റൂം, ട്രോളി ബെ, ഗ്രൗണ്ട് ഫ്ലോർ -പാർക്കിംഗ്, ട്രോമാ കെയർ, എമർജൻസി മെഡിസിൻ, ജനറൽ ഒ പി, ജനറൽ സർജറി ഒ പി, ഓർത്തോ ഒ പി, ഒ ബി ജി ഒ പി, പി എം ആർ  ഒ പി, പി എം ആർ പ്രോസീജർ, പോലീസ് കിയോസ്ക്, ശുചിമുറികൾ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക. 

ഒന്നാം നിലയിൽ ലേബർ റൂം, എൻ ഐ സി യു, പോസ്റ്റ് ഒ പി ഐ സി യു, പ്രീ നതൽ ആന്റ് പോസ്റ്റ് നതൽ വാർഡ്, പേഷ്യന്റ് പ്രിപ്പറേഷൻ റൂം, ലേബർ സ്യൂട്, അൾട്രാ സൗണ്ട് റൂം, നഴ്സസ് ലോഞ്ച്, ഡോക്ടേർസ് ലോഞ്ച് എന്നിവയും രണ്ടാം നിലയിൽ ഓർത്തോ ഒ ടി, ജനറൽ സർജറി ഒ ടി, സർജിക്കൽ ഐ സി യു, എം ഐ സി യു, ഓഫ്തൽ ഒ പി, ഇ എൻ ടി ഒ പി, റിക്കവറി, നേഴ്സസ് ലോഞ്ച്, ഡോക്ടർസ് ലോഞ്ച് എന്നീ സൗകര്യങ്ങളും ഒരുങ്ങും. 

മൂന്നാം നിലയിൽ സ്ത്രീ - പുരുഷ വാർഡാണ് ഒരുങ്ങുക. നിലവിലുള്ള കെട്ടിടത്തിനു മുകളിലായി എച്ച് ഡി യു ജനറൽ മെഡിസിൻ ആന്റ് പീഡിയാട്രിക് വാർഡുകൾ, ലബോറട്ടറി എന്നീ സൗകര്യങ്ങൾ ഉണ്ടാവും.

പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്  അഡ്വ കെ എം സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ യോഗം ചേർന്നു. ചികിത്സക്ക് തടസമില്ലാതെ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കാൻ യോഗത്തിൽ തീരുമാനിച്ചു.  സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം എൽ എ യോഗത്തിൽ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, വൈസ് പ്രസിഡന്റ് ടി എം  ശശി, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, മെഡിക്കൽ ഓഫീസർ  സുരേശൻ കെ കെ, സ്റ്റേറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ രഘുനാഥ്  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date