Skip to main content

'എന്റെ കേരളം' പ്രദർശന വിപണന മേള മെയ് 12 മുതൽ കോഴിക്കോട് ബീച്ചിൽ

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ 'എന്റെ കേരളം' പ്രദർശന വിപണന മേള കോഴിക്കോട് ബീച്ചിൽ നടക്കും. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന വിഷയം അടിസ്ഥാനമാക്കിയാണ് മേള. 

സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമായ പ്രദർശനങ്ങളുടെയും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളുടെയും വേദിയാവും മേള.

വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും.

date