Skip to main content

സീനിയര്‍ റസിഡന്റ് താത്കാലിക നിയമനം

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത  എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷന്‍. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന്  എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍ന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന്  പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842754000.

date