Skip to main content

ഫിഷറീസ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഫിഷ് ഫീഡ് പ്ലാൻ്റ് പ്രവർത്തനമാരംഭിച്ചു

 

മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനമെന്ന് കെ. ജെ. മാക്സി എം.എൽ.എ. മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിങ് പ്ലാന്റിന് കീഴിൽ പ്രവർത്തനമാരംഭിച്ച ഫിഷ് ഫീഡ് പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷ് ഫീഡ് പ്ലാന്റ് നിരവധി ആളുകൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മത്സ്യ സമ്പതാ യോജന പദ്ധതിയുടെ ഭാഗമായി ശീതീകരണ സംവിധാമുള്ള മത്സ്യവിതരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും എം.എൽ.എ. നിർവ്വഹിച്ചു.

പൊതുമേഖലയിൽ നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ ഫിഷ് ഫീഡ് പ്ലാൻ്റിൻ്റെ നിർമ്മാണം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ 15 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർത്തീകരിച്ചത്. 

കൊച്ചി കൊച്ചങ്ങാടിയിലെ മത്സ്യഫെഡ് ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ മത്സ്യ ഫെഡ് ചെയർമാൻ ടി.മനോഹരൻ   അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ജോർജ് നൈനാൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എ. എ.  സൈനുദ്ദീൻ, പ്ലാന്റ് മാനേജർ കെ. എസ്. സുനിത,  കൗൺസിലർ ബാസ്റ്റിൻ ബാബു,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date