Skip to main content

അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കും: മന്ത്രി കെ.രാജൻ

 

നെടുമ്പാശ്ശേരിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. നെടുമ്പാശ്ശേരിയിൽ നിർമ്മാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ പട്ടയം മിഷൻ നടപ്പാക്കും. കോട്ടയത്ത് ഈ മാസം 25ന് ക്യാമ്പയിന് തുടക്കം കുറിക്കും. സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കാനുള്ള നടപടികൾ സർക്കാർ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌,
ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജോമി, ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, ആലുവ തഹസിൽദാർ സുനിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

date