Skip to main content

റവന്യൂ വകുപ്പിന്റെ എല്ലാ സംവിധാനങ്ങളും സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ

 

റവന്യൂ വകുപ്പിന്റെ വില്ലേജുകൾ മുതൽ ലാൻഡ് റവന്യൂ ഡയറക്ടറേറ്റ് വരെയുള്ള  സംവിധാനങ്ങൾ സ്മാർട്ട് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആലുവ വെസ്റ്റ് സ്‍മാർട്ട് വില്ലേജിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 മികച്ച കെട്ടിടവും സൗകര്യങ്ങളും അല്ല സ്മാർട്ടാകുന്നതിന്റെ അർത്ഥം.  റവന്യൂ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമായി വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നാണ്. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ  ബൃഹത്തായ പദ്ധതി ആവിഷ്കരിച്ച്  നടപ്പിലാക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ.

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം വകയിരുത്തിയാണ് ആധുനിക നിലവാരത്തോടെ വില്ലേജിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു . ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, 
നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്ത്, കരിമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, ആലുവ തഹസിൽദാർ സുനിൽ മാത്യു  നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date