Skip to main content

റവന്യൂ വകുപ്പിന്റെ പ്രവർത്തനം ഓൺലൈനാക്കും: മന്ത്രി കെ. രാജൻ

 

 അറക്കപ്പടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരളം മുഴുവൻ ഓൺലൈൻ ആയി രേഖകൾ ലഭ്യമാക്കുന്ന ഒരു റവന്യൂ സംവിധാനമാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് 
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.
പുതിയതായി നിർമിച്ച അറക്കപ്പടി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും   ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽദോസ് പി. കുന്നപ്പിള്ളിൽ എം. എൽ. എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൽ എം. പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അൻവർ അലി,
വെങ്ങോല പഞ്ചായത്ത്‌ പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ  , ജില്ലാ പഞ്ചായത്ത് അംഗം പി. എം. നാസർ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശ്വതി രതീഷ്, സജ്ന നാസ്സർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date