Skip to main content

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട്‌ ആക്കും : മന്ത്രി കെ. രാജൻ

 

*ചേലാമറ്റം സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട്‌ ആക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച ചേലാമറ്റം സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും കുറഞ്ഞ കാലത്തിനുള്ളിൽ  ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകെ  44 ലക്ഷം രൂപ ചെലവിലാണ് ചേലാമറ്റം വില്ലേജ് ഓഫീസ് സ്മാർട്ട്‌ നിലവാരത്തിലേക്ക് . അത്യാധുനിക നിലവാരത്തിൽ നിർമിച്ച വില്ലേജ് ഓഫീസിൽ റെക്കോർഡ് മുറി, സന്ദർശകർക്കുള്ള മുറി, ശുചിമുറികൾ, റാമ്പ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

എൽദോസ് പി. കുന്നപ്പിള്ളിൽ എം. എൽ. എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാൽ എം. പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം.ഷിയാസ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ. ബാബു,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date