Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ 2023-24 അധ്യായന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അവസാന തിയ്യതി ഏപ്രില്‍ 17 വൈകുന്നേരം 7:00 മണി. പ്രവേശന വിവരങ്ങള്‍ https://kvonslineadmission.kvs.gov.in എന്ന വെബ്‌സൈറ്റിലും ആന്‍ഡ്രോയിഡ് ആപ്പിലും ലഭ്യമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാണ്. രണ്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള ക്ലാസ്സുകളിലെ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി ഏപില്‍ 12 ന് 4 മണി വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862-232205, 9495800741, 9446132843. വെബ്സൈറ്റ്: https://painavu.kvs.ac.in

date