Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള:  സംഘാടക സമിതി രൂപീകരിച്ചു

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വിജയകരമായ നടത്തിപ്പിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ രക്ഷാധികാരികളാകും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും പിആര്‍ഡി മേഖലാ ഡെപ്യുട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ കണ്‍വീനറുമാകും.
നഗരസഭ അധ്യക്ഷന്മാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്, കോ-ഓപ്പറേറ്റീവ് ബാങ്ക് & ബോര്‍ഡ് പ്രസിഡന്റുമാര്‍, സര്‍ക്കാര്‍ വകുപ്പ്/ പൊതുമേഖലാ സ്ഥാപനങ്ങള്‍ / ഏജന്‍സികളുടെ ജില്ലാതല മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍/ സെക്രട്ടറിമാര്‍,  സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളുമായിരിക്കും.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍
സംഘാടനം ഉപസമിതിയുടെ അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ കണ്‍വീനറുമായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍ ഏകോപനം ഉപസമിതിയുടെ അധ്യക്ഷനും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്‍ കണ്‍വീനറുമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള പ്രചാരണം ഉപസമിതി അധ്യക്ഷനും ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ കണ്‍വീനറുമായിരിക്കും.
  (പിഎന്‍പി 1138/23)

date