Skip to main content
ജില്ലാ പഞ്ചായത്തിന്റെയും  കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ  ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച വിഷു വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വിഷു വിപണനമേള  ആരംഭിച്ചു.

കോട്ടയം:  ജില്ലാ പഞ്ചായത്തിന്റെയും  കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ  വിഷു വിപണനമേള ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകറിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ആദ്യവിൽപ്പന ഏറ്റുവാങ്ങി.  

പച്ചക്കറികൾ, പലഹാരങ്ങൾ, വിവിധ തരം അച്ചാറുകൾ തുടങ്ങിയവയാണ് മേളയിലെ  ഉത്പന്നങ്ങൾ. അതിരമ്പുഴ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ, ഏറ്റുമാനൂർ നഗരസഭകൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ കൃഷിസംഘങ്ങളുടെ കാർഷിക ഉത്പന്നങ്ങളും കുടുംബശ്രീ സംരംഭങ്ങളുടെ തനത് ഉത്പന്നങ്ങളുമാണ് മേളയിൽ ഉള്ളത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി,  അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർമാർ അനൂപ് ചന്ദ്രൻ, ജോബി ജോൺ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date