Skip to main content

താലൂക്ക്തല അദാലത്ത്: പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 1067 പരാതികൾ  

കോട്ടയം : സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ഇതുവരെ രജിസ്റ്റർ ചെയ്തത് 1067 പരാതികൾ. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 291 പരാതികൾ. കാഞ്ഞിരപ്പള്ളി -235, വൈക്കം- 212, മീനച്ചിൽ- 178 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്ക്.  ചങ്ങനാശേരി താലൂക്കിലാണ് ഏറ്റവും കുറവ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്  (151 ) ഏപ്രിൽ ഒന്ന് മുതൽ ഇന്നലെ (ഏപ്രിൽ 11) വരെയുള്ള കണക്കാണിത്.  
അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങൾ, സാമൂഹികക്ഷേമ പെൻഷൻ കുടിശ്ശിക, ഭൂമി സംബന്ധമായ വിഷയങ്ങൾ എന്നിവ സംബന്ധിച്ച പരാതികളാണ് ഏറെയും.
ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെയാണ്  അദാലത്ത് നടക്കുന്നത്. സഹകരണ -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക് നല അദാലത്തുകൾ സംഘടിപ്പിക്കുന്നത്.

date