Skip to main content
കോട്ടയം കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന-വിപണന മെഗാമേളയുടെ ജില്ലാ തല സംഘാടകസമിതി രൂപീകരണയോഗത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പ്രസംഗിക്കുന്നു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, തോമസ് ചാഴികാടൻ എം.പി, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി

എന്റെ കേരളം പ്രദർശന വിപണനമേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടത്ത്

ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം പ്രദർശന-വിപണന മെഗാമേള മേയ് 16 മുതൽ 22 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം കെ.പി.എസ്. മേനോൻ ഓഡിറ്റോറിയത്തിൽ നടന്ന എന്റെ കേരളം പ്രദർശന-വിപണന മെഗാമേളയുടെ ജില്ലാ തല സംഘാടകസമിതി രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രകടനപത്രികയിൽ പറഞ്ഞ എഴുന്നൂറിൽ അധികം കാര്യങ്ങൾ സർക്കാർ രണ്ടുവർഷത്തിനകം നടപ്പാക്കികഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
42000 ചതുരശ്ര അടി ശീതീകരിച്ച പവിലിയനിൽ നടക്കുന്ന മേളയിൽ 200 പ്രദർശന-വിപണന സ്റ്റാളുകൾ ഒരുങ്ങും. സർക്കാരിന്റെ വിവിധ സേവനങ്ങൾ സൗജന്യമായി സ്റ്റാളുകളിലൂടെ പൊതുജനങ്ങൾക്കു ലഭ്യമാക്കും.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്നീ ആശയങ്ങളിലൂന്നിയാണ് മേള നടക്കുക. മേളയുടെ ഭാഗമായി മേയ് 16ന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് നാഗമ്പടം മൈതാനത്തേക്കു വർണാഭമായ ഘോഷയാത്ര നടക്കും. മേളയുടെ ഉദ്ഘാടനം മേയ് 16ന് നാഗമ്പടം മൈതാനത്ത് പ്രത്യേക വേദിയിൽ നടക്കും.
മേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന വിപുലമായ ഭക്ഷ്യമേള ഒരുക്കും. എല്ലാദിവസവും പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളുണ്ടായിരിക്കും. വിവിധ വകുപ്പുകളുടേയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ശിൽപശാല എന്നിവ നടക്കും. യുവജനങ്ങൾക്കായി എംപ്‌ളോയ്‌മെന്റ്, വിദ്യാഭ്യാസ സ്റ്റാളുകൾ പ്രത്യേകമായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ഐ-പിആർഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പാലാ  നഗരസഭാധ്യക്ഷ ജോസിൻ ബിനോ, പള്ളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത പ്രേംസാഗർ, ഹൈമി ബോബി, പി.ആർ. അനുപമ,  കേരള അർബൻ റൂറൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ അഡ്വ. റജി സഖറിയ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. കെ. അനിൽകുമാർ, ബി. ശശികുമാർ, ഔസേപ്പച്ചൻ തകിടിയേൽ, ബാബു കപ്പക്കാല, രാജീവ് നെല്ലിക്കുന്നേൽ, രാജേഷ് നട്ടാശേരി, ടോണി കുമരകം, പി.ജെ. വർഗീസ്, എം.കെ. പ്രഭാകരൻ, സി.എം. സത്യനേശൻ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥർ, ജീവനക്കാരുടെ സംഘടനാപ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.
ഐ.പി.ആർ.ഡി അടക്കം സർക്കാരിന്റെ വിവിധ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കുടുംബശ്രീ, വിവിധ കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കിഫ്ബി എന്നിവ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.

date