Skip to main content

പള്ളിക്കത്തോട് ഐ.ടി.ഐ ട്രെയിനീസ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉദ്ഘാടനം നാളെ

കോട്ടയം : പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ പുതിയതായി നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെയും ട്രെയിനീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം നാളെ    പൊതു വിദ്യാഭ്യാസ - തൊഴിൽ നൈപുണ്യവികസന വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ പദ്ധതി ഫണ്ടിൽ നിന്ന് 2.15 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടങ്ങൾ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ചടങ്ങിൽ ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു എന്നിവർ മുഖ്യാതിഥികളാവും. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ടവതരിപ്പിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് പൂതമന , ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോൾ മാത്യു,  ഗ്രാമ പഞ്ചായത്തംഗം സനു ശങ്കർ, ട്രൈയിനിംഗ് ഡയറക്ടർ ഡോ. വീണ എൻ. മാധവൻ, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിംഗ് കെ.പി ശിവശങ്കരൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജോൺസൺ മാത്യു, ആനിക്കാട് റീജണൽ ഫാർമേഴ്‌സ് പ്രസിഡന്റ് കെ. ഗോപകുമാർ, ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിംഗ് എം.എഫ് സാംരാജ്, നോഡൽ ഐ.ടി.ഐ പ്രിൻസിപ്പൽ സൂസി ആന്റണി, ഐ.എം. സി ചെയർമാൻ പി.വി ചെറിയാൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി രാജു, ജോജി മാത്യു, എം.എൻ കൃഷ്ണപിള്ള, ജോസ് പി. ജോൺ, സതീഷ് ചന്ദ്രൻ, സംഘടനാപ്രതിനിധികളായ ഫാദർ തോമസ് പാണനാൽ, എസ്. രാജീവ്, സജി ആക്കിമാട്ടേൽ, പിടിഎ പ്രസിഡന്റ് വാസുദേവൻ നായർ, സ്റ്റാഫ് സെക്രട്ടറി പി. സ്മിത, ട്രെയിനീസ് കൗൺസിൽ ചെയർമാൻ സി എ അഭിലാഷ് എന്നിവർ പങ്കെടുക്കും

date