Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച ഇന്ന്

 

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (ഏപ്രില്‍ 12) രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ആണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date