Skip to main content

ഖാദി വിഷു മേള 2023 സ്‌പെഷ്യല്‍ റിബേറ്റ്

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുളള വില്‍പനകേന്ദ്രങ്ങളില്‍ ഖാദി വിഷുമേള പ്രമാണിച്ച് ഏപ്രില്‍ 20 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുളള ഖാദി ഷോറൂമുകള്‍, ഗ്രാമ സൗഭാഗ്യകള്‍ എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. മേളയോടനുബന്ധിച്ച് എല്ലാ വില്‍പനശാലകളിലും ഖാദി കോട്ടണ്‍ സില്‍ക്ക്, മനില, ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും തേന്‍, മറ്റു കരകൗശല ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.
 

date