Skip to main content
ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററില്‍ ലീക്കേജ് മൂലം ഉണ്ടാവുന്ന അഗ്നിബാധയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന്‍ വി. കണ്ണദാസ് വിവരിക്കുന്നു

എന്റെ കേരളം പ്രദര്‍ശന വിപണന മേള സാഹസികതയ്ക്ക് അവസരമൊരുക്കി അഗ്നിരക്ഷാസേനയുടെ ബര്‍മ്മ ബ്രിഡ്ജ്

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാഹസികതയ്ക്ക് അവസരമൊരുക്കി പാലക്കാട് അഗ്നിരക്ഷാസേനയുടെ ബര്‍മ്മ ബ്രിഡ്ജ്. മേളയിലെത്തുന്ന സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ബര്‍മ്മ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്ത് സ്ഥിരമായി നിര്‍മ്മിച്ച പാലങ്ങള്‍ നശിച്ചുപോവുകയോ ഒലിച്ചു പോവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ താത്ക്കാലികമായി നിര്‍മ്മിക്കുന്ന കയര്‍ പാലമാണ് ബര്‍മ്മ ബ്രിഡ്ജ്. ബ്രിഡ്ജിലേക്ക് കയറുന്നവര്‍ക്ക് ആവശ്യമായ രക്ഷാകവചങ്ങള്‍ സേന ധരിപ്പിക്കും. സുരക്ഷക്കായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഒപ്പമുണ്ട്.

സിലിണ്ടര്‍ ലീക്കേജ് അപകടം, ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍.. ബോധവത്ക്കരണവുമായി അഗ്നിരക്ഷാസേന

ദുരന്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്‍പും പിന്‍പും സ്വീകരിക്കേണ്ട അടിയന്തര രക്ഷാമാര്‍ഗ്ഗങ്ങളെക്കുറിച്ചും അഗ്നിരക്ഷാ സേന സ്റ്റാളില്‍ ബോധവത്ക്കരണം നല്‍കുന്നുണ്ട്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍, ഗ്യാസ് സിലിണ്ടര്‍ റെഗുലേറ്ററില്‍ ലീക്കേജ്മൂലം ഉണ്ടാവുന്ന അഗ്നിബാധയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം, ഇലക്ട്രിക്കല്‍ ഫയര്‍ സേഫ്റ്റി, സി.പി.ആര്‍ നല്‍കേണ്ടത് എങ്ങനെ, കാട്ടുതീ അണക്കുന്നതിനും പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍, കയര്‍ കൊണ്ടുള്ള 23 കെട്ടുകളുടെ സെല്‍ഫ് റെസ്‌ക്യൂ നോട്ടുകള്‍ എന്നിങ്ങനെ വിവിധ ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം മേളയില്‍ നല്‍കുന്നുണ്ട്. ദുരന്തങ്ങളില്‍ അകപ്പെടുന്നവരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ അഗ്നിരക്ഷാ സേനയ്ക്കുള്ള അതേ ഉത്തരവാദിത്തവും കരുതലും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ ക്ലാസ് നല്‍കുന്നത്.
കൂടാതെ ലിഫ്റ്റ് ജാക്കറ്റ്, ഗ്യാസ് ആന്‍ഡ് സ്മോക്ക് ഡിറ്റെക്ടര്‍, ബി.എ സെറ്റ്, ബ്ലോവര്‍, ഗ്യാസ് ബ്രേക്കര്‍, സ്പ്രിംഗ്ലര്‍ സിസ്റ്റം, വിവിധതരം ഓസുകള്‍, ഹൈഡ്രോളിക് ഉപകരണങ്ങള്‍, ന്യൂമാറ്റിക് എയര്‍ബാഗ് തുടങ്ങിയ അഗ്നിരക്ഷാ പ്രവര്‍ത്തന ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.

 

date