Skip to main content
രാഗവല്ലി മ്യൂസിക് ബാന്‍ഡ

ജനകീയമായി നിറവ് വിവിധ കലാപരിപാടികൾ അരങ്ങേറി

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചുള്ള 'നിറവ്' സാംസ്കാരിക പരിപാടികളുടെ മൂന്നാം ദിനത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി. വി.കെ.എസ് ഗായക സംഘത്തിന്റെ സംഗീത പരിപാടി ശ്രദ്ധേയമായി. തുടര്‍ന്ന് വി.പി മന്‍സിയയുടെ  ഭരതനാട്യവും രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും നടന്നു. ഗായകരായ അനഘ, നിധുന, അഞ്ജലി, ഫര്‍ഹാന, അപര്‍ണ, രാഗേന്ദ്രു, ഷിറിന്‍ അബാദി, അമൃത, സ്വാതി, പവിത്ര, പി. അനഘ, വി. അനഘ, കൃഷ്ണശ്രീ, ഗായത്രി എന്നിവരാണ് രാഗവല്ലി മ്യൂസിക് ബാന്‍ഡിന്റെ ഗാനങ്ങൾ ആലപിച്ചത്. തുടര്‍ന്ന് രാജീവ് പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്തും അരങ്ങിലെത്തി. കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഡോ. സി.പി ചിത്ര നിർവഹിച്ചു. പി. മധു, പി. അരവിന്ദാക്ഷൻ, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
 

date