Skip to main content

സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ 2014-മുതല്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ അഡമിഷന്‍ എടുത്ത ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനികള്‍ പഠിച്ച സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ നേരിട്ട് അപേക്ഷ  നല്‍കാം. 170 രൂപയാണ് അപേക്ഷ ഫീസ്. മാര്‍ച്ച് 4 ന് മുമ്പ് അപേക്ഷ സര്‍പ്പിക്കണം. 60 രൂപ പിഴയോടുകൂടി  മാര്‍ച്ച് 7 വരെ ഫീസ് അടക്കാം. കൂടുതല്‍ വിവരങ്ങള്‍ 0483-2850238 എന്ന നമ്പറില്‍ ലഭിക്കും.

date