Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന് കീഴില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍  മാനേജര്‍ (പി & എച്ച് ആര്‍ ), ജനറല്‍  മാനേജര്‍ (ബിസിനസ്)   തസ്തികകളില്‍ നിലവിലുള്ള ഓരോ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍  മാനേജര്‍ (പി & എച്ച് ആര്‍ ) തസ്തികയിലേക്ക് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ഉള്ള ബിരുദാനന്തരബിരുദം  അല്ലെങ്കില്‍  തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ മാനേജര്‍ തസ്തികയിലുള്ള പേഴ്‌സണല്‍ / അഡ്മിനിസ്‌ട്രേഷന്‍  ഡിപ്പാര്‍ട്‌മെന്റിലോ ഉള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവര്‍ത്തി പരിചയം വേണം. നിയമ ബിരുദം അല്ലെങ്കില്‍ മാനവ വിഭവശേഷിയിലുള്ള  അധിക യോഗ്യത അഭികാമ്യം. ശമ്പള സ്‌കെയില്‍ :  101600-219200. ജനറല്‍  മാനേജര്‍ (ബിസിനസ്) തസ്തികയിലേക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍  തത്തുല്യ യോഗ്യത വേണം. ഏതെങ്കിലും സര്‍ക്കാര്‍ / അംഗീകൃത സ്ഥാപനത്തില്‍ ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള 5 വര്‍ഷത്തില്‍ കുറയാതെയുള്ള  പ്രവര്‍ത്തി പരിചയം വേണം. ശമ്പള സ്‌കെയില്‍:  108800-224000. ഇരു തസ്തികകളിലേക്കും പ്രായം 2023 ജനുവരി 1ന്  50 വയസ്സ് കഴിയാന്‍ പാടില്ല. നിശ്ചിത  യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12 നു മുന്‍പ് ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി  ഹാജരാക്കണം.  1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍  എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ  സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.

date