Skip to main content

ലോക പൊണ്ണത്തടി ദിനാചരണം നടത്തി

 

 

ലോക പൊണ്ണത്തടി ദിനാചരണം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ സജ്ജമാക്കുന്നതിനോടൊപ്പം തന്നെ അമിതവണ്ണം നിയന്ത്രിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള മനോഭാവം കൂടി പൊതുജനങ്ങൾ വളർത്തിയെടുക്കണമെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം ഓർമ്മപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികളിലായി വ്യായാമത്തിനുള്ള നടപ്പാത ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയ്യാര്‍ ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ജില്ലാ എന്‍ സി ഡി നോഡല്‍ ഓഫീസർ ഡെപ്യൂട്ടി ഡി എം ഒ, ഡോ: നൂന മർജാ അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ വാർഡ് കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, രമണി, ശിഹാബ്, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സി അലിഗർ ബാബു, ജില്ലാ മാസ് മീഡിയ ഓഫീസർ പി രാജു, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി എം ഫസൽ എന്നിവർ സംസാരിച്ചു. മലപ്പുറം നഗരസഭയിലെ നൂറോളം ആശാപ്രവർത്തകരും അംഗൻവാടി പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത ഫിറ്റ്നസ് ട്രെയിനർ മുഹ്സിൻ കൊന്നോല ജീവിതശൈലി രോഗ നിയന്ത്രണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.

date