Skip to main content

പട്രോള്‍ ഗാര്‍ഡിനെ നിയമിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ്  മുഖേന നടപ്പിലാക്കുന്ന കടലുണ്ടി പുഴയിലെ ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയില്‍ സംയോജിത മത്സ്യവിഭവ പരിപാലനം പദ്ധതി നിര്‍വ്വഹണത്തിനായി ജില്ലയില്‍ കടലുണ്ടിപുഴ ആസ്ഥാനമാക്കി പട്രോള്‍ ഗാര്‍ഡിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ചുരുങ്ങിയത് 2 വര്‍ഷം ഒ.ബി.എം എഞ്ചിന്‍ ഘടിപ്പിച്ച ബോട്ട് ഓടിച്ചുള്ള പരിചയമാണ് യോഗ്യത. 675 രൂപ പ്രതിദിന വേതനമായി ലഭിക്കും. വള്ളിക്കുന്ന്,തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്മുന്‍ഗണന ലഭിക്കും. നിയമനത്തിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 രാവിലെ 10 ന് നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ്  സെന്റര്‍ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍  0494 2666428 എന്ന നമ്പറില്‍ ലഭിക്കും.

date