Skip to main content

എന്‍.എസ്.എസ്.ഒ. - ഡി. ഇ. എസ് സര്‍വേ പരിശോധന നാളെയും 15 നും

ദേശീയ സാമ്പിള്‍ സര്‍വേയില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസും (എന്‍.എസ്.എസ്.ഒ) സംസ്ഥാന എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡി. ഇ. എസ് ) വകുപ്പും സഹകരിച്ച് സംയുക്ത പരിശോധന നടത്തും. 79 ആം റൗണ്ട് സാമൂഹിക സാമ്പത്തിക സര്‍വ്വേ നടക്കുന്ന വീടുകളില്‍ എത്തിയാണ് രേഖപ്പെടുത്തിയ വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നത്. എന്‍എസ്എസ്ഒ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍. എഫ്., ഡി. ഇ . എസ്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജയ. പി. കെ എന്നിവരാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. മാര്‍ച്ച് ഏഴിന് വാഴക്കാട് പഞ്ചായത്ത് വാര്‍ഡ് 12 ലും മാര്‍ച്ച് 15ന് എടരിക്കോട് പഞ്ചായത്ത് ചുടലപ്പാറയിലും തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ സംഘം സന്ദര്‍ശനം നടത്തും.

date