Post Category
എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായം : കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍/എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ കരട് ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in, www.egrantz.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. വിവിധ കാരണങ്ങളാല്‍ ഇ-ഗ്രാന്റ്സ് മുഖേന റിവേര്‍ട്ട് ചെയ്തിട്ടുള്ള അപേക്ഷകളിലെ ന്യൂനത പരിഹരിച്ച് മാര്‍ച്ച് 10നകം ഓണ്‍ലൈനായി തിരികെ സമര്‍പ്പിക്കണം. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് കരട് പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ മാര്‍ച്ച് 14നകം വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസില്‍ bcddpkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം. ഇതു സംബന്ധിച്ച് പിന്നീടുള്ള അവകാശ വാദങ്ങള്‍ പരിഗണിക്കുന്നതല്ലെന്ന് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ - 0491 2505663
date
- Log in to post comments