Skip to main content

പരിശീലനം നല്‍കി

ആരോഗ്യ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ കൂടുതല്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും, കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനായുള്ള പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും പഞ്ചായത്തുകള്‍ മുന്തിയ പരിഗണന നല്‍കണമെന്നും അവര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും നടത്താന്‍ പോകുന്ന പരിശീലനത്തിനായുള്ള ജില്ലാതല പരിശീലകരുടെ ശില്പശാല സൂര്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അവര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ടി.എന്‍ അനൂപ്, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ പി രാജു, പരിരക്ഷ കോര്‍ഡിനേറ്റര്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

date