Skip to main content

ഭാഷോത്സവം സംഘടിപ്പിച്ചു

സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ബി.ആര്‍.സി കോട്ടയ്ക്കല്‍ നഗരസഭാതലം ഭാഷോത്സവം സംഘടിപ്പിച്ചു. എല്‍.പി വിഭാഗം 3,4 ക്ലാസുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടപ്പിലാക്കിയ വായനച്ചങ്ങാത്തത്തിലൂടെ സ്വതന്ത്ര രചനയും, വായനയും പരിപോഷിപ്പിക്കലുമാണ്. ലക്ഷ്യമിടുന്നത്. നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 60 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി.
നഗരസഭാ കൗണ്‍സിലര്‍ ഫസീന മണ്ടായപ്പുറം ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും സ്വതന്ത്ര രചന നടത്തി അവതരിപ്പിച്ചു. റിട്ടയേര്‍ഡ് അധ്യാപകനും, എഴുത്തുകാരനുമായ എം.എസ് മോഹനന്‍ മാസ്റ്റര്‍ മോഡറേറ്ററായി. പ്രധാനാധ്യാപകന്‍ ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ട്രെയ്നര്‍ ആര്‍.കെ ബിനു സ്വാഗതം പറഞ്ഞു. ട്രെയ്നര്‍ റഷീദ് മുല്ലപ്പള്ളി, പ്രണവ് എം രമേശ്, അഞ്ജലി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date